തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വിജയകുമാർ(30), ബിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ടെംപോ ട്രാവലറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. എല്ലാവരും കണ്ണൂർ സ്വദേശികൾ ആണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ടെംപോ ട്രാവലറിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon