ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ത്പൂരിലായിരുന്നു ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനും ഒരാൾ ടിഡിപി പ്രവർത്തകനുമാണ്. ടിഡിപി വൈഎസ് ആർ കോൺഗ്രസ് പ്രവർത്തകർ പരസ്പരം കല്ലെറിയുകയായിരുന്നു.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരയിലെ പോളിംഗ് ബൂത്തിൽ സംഘർഷമുണ്ടായതിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റിരുന്നു.ഇന്ന് രാവിലെ ജനസേവ പാർട്ടി സ്ഥാനാർഥി ആന്ധ്രയിൽ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചിരുന്നു. വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ചാണ് എറിഞ്ഞുടച്ചത്.
ആന്ധ്രയിലെ 25 ലോക്സഭ സീറ്റുകളിലേക്കും 175 നിയമസഭ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon