ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, വര്‍ഗീയ പരാമര്‍ശവുമായി മുസഫര്‍നഗര്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാന്‍ ആണ് ബുര്‍ഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താന്‍ വരുന്നവരെ തടയണമെന്ന് പറഞ്ഞത്.
ചില നഗരങ്ങളില്‍ വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടതായി പറഞ്ഞ ബല്യാന്‍, ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി. മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കില്‍ താന്‍ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon