ads

banner

Thursday, 25 April 2019

author photo

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലും സ്‌പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. നിലവില്‍ ഇവയുടെ അറ്റകുറ്റപണികള്‍ പുരോഗമിച്ചു വരികയാണെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി. ഈ മാസം 17 നാണ് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് താത്കാലികമായി നിര്‍ത്തിയത്. മുംബൈയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അമൃതസര്‍, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കും ബംഗളൂരുവിലേക്കുമാണ് സര്‍വീസ്. 

ഈ മാസം 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകുന്നതാണ്. 14 വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കുവാനാണ് തീരുമാനം. ഡല്‍ഹി- മുംബൈ- ഡല്‍ഹി മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, ഇതിനു പുറമെ ഹോങ്കോങ്, ദുബൈ, ജിദ്ദ, ധാക്ക, കൊളംബോ, റിയാദ്, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു. മെയ് മാസം മുതല്‍ മുംബൈയില്‍ നിന്നാണ് പുതിയ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുക. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയുമുണ്ട്. അടുത്ത ആറ് വര്‍ഷത്തിനകം 430 പുതിയ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്‍ഡിഗോ പദ്ധതിയിടുന്നത്. സ്പൈസ് ജെറ്റ് 23 വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement