സൗദിയഅറേബ്യ: സൗദിയില്‍ 37 പേരുടെ വധശിക്ഷ നടപ്പാക്കി.തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുറ്റക്കാരുടെ പേര് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം, അസീര്‍ എന്നീ മേഖലകളില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിത്. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 37 പ്രതികളും സ്വദേശികളാണ്. തീവ്രവാദ പ്രവര്‍ത്തനം, രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കല്‍, വിഭാഗീയതയും സുരക്ഷാ പ്രശ്‌നവും ഇളക്കിവിടല്‍ , സുരക്ഷാ ഭടന്മാര്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ ബോംബാക്രമണം, സുരക്ഷാ ഭടന്മാരെ വധിക്കല്‍ , രാജ്യ താല്‍പര്യത്തിന് വിരുദ്ധമായവരുമായി ചേര്‍ന്ന് പ്രശ്‌നം സൃഷ്ടിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍ . 37 പ്രതികളുടെ പേരു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ അസീസ് മഹ്ദി അല്‍ അംരി, ഖാലിദ് അബ്ദുല്‍കരീം അല്‍ തുവൈജിരി എന്നിവര്‍ കടുത്ത കുറ്റവാളികളാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon