തിരുവനന്തപുരം: കോഴിക്കോട് എംപിയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എംകെ രാഘവന്‍ 'ടിവി 9' ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി. സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം ഖറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.
'ഓപ്പറേഷന്‍ ഭാരത്വര്‍ഷ' എന്ന പേരിട്ടാണ് ടിവി9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിവിധ ഭാഷകളില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ടിവി9 ആന്ധ്രപ്രദേശ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഹിന്ദി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ബിഹാർ,പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനൽ കേരളത്തിലും ഒളി ക്യാമറ ഓപ്പറേഷൻ നടത്തിയത്. ഉമേഷ് പാട്ടീൽ, കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവരടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോടികള്‍ ചെലവഴിച്ചാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രണ്ട് കോടി രൂപയാണ് നല്‍കിയതെന്നും കണ്‍സള്‍ട്ടന്‍സി കമ്ബനി പ്രതിനിധികളെന്ന മട്ടിലെത്തിയ ചാനല്‍ സംഘത്തോട് എംകെ രാഘവന്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനും എംപി ആവശ്യപ്പെട്ടു.
കോഴിക്കോട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായിക്കു വേണ്ടിയാണ് എത്തിയതെന്നും 15 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നും ചാനല്‍സംഘം എംപിയെ അറിയിച്ചു. പ്രദേശികമായ പിന്തുണ ഉറപ്പാക്കാനാണ് എം കെ രാഘവനെ കാണുന്നതെന്ന് വിശദീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ ചര്‍ച്ചയായത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 20 കോടി രൂപയോളം ചെലവുണ്ടെന്ന് എം കെ രാഘവന്‍ പറഞ്ഞു. പോസ്റ്റര്‍ അച്ചടി, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെല്ലാം വന്‍തോതില്‍ പണം വേണം. വാഹനപ്രചാരണത്തിനു തന്നെ ദിവസം 10 ലക്ഷം രൂപയോളം ചെലവുണ്ട്. 50-60 വാഹനങ്ങള്‍ വേണം. എല്ലായിടത്തും കറങ്ങണം. ഡീസല്‍ അടിക്കണം. ഡ്രൈവര്‍മാര്‍ക്ക് പണം കൊടുക്കണം. റാലികള്‍ സംഘടിപ്പിക്കാനും ചെലവുണ്ടെന്ന് ചാനല്‍സംഘത്തോട് എംപി പ്രതികരിച്ചു.
കമ്ബനി അഞ്ച് കോടി രൂപ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് ഡല്‍ഹിയിലും നോയിഡയിലും ഓഫീസുകളുണ്ടെന്നും സംഘാംഗങ്ങള്‍ അറിയിച്ചു. പണം കൈമാറേണ്ടതെന്ന് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഡല്‍ഹി ഓഫീസിലുള്ള സെക്രട്ടറിയെ കണ്ടാല്‍ മതിയെന്ന് രാഘവന്‍ പ്രതികരിച്ചു. സെക്രട്ടറിയുടെ നമ്ബര്‍ നല്‍കാമെന്നും എംപി പറയുന്നുണ്ട്.
കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എംപി സൂചിപ്പിക്കുന്നു. എത്ര ആളുകൾ റാലിയിൽ ഉണ്ടാകുമെന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ അത് സ്ഥലങ്ങൾക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവൻ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷന്റെ ആധികാരികത തെളിഞ്ഞാൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയായി മാറുമെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon