തിരുവനന്തപുരം: അതിനിർണായകമായ പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിൽ കനത്ത പോളിംഗ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 77.30 ശതമാനമാണ് കേരളത്തിലെ പോളിംഗ്. എട്ട് മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 80 കടന്നു. തീർത്തും സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ ഗ്രാമ-നഗരങ്ങൾ അണമുറിയാതെ രാജ്യത്തിന്റെ വിധി എഴുതാൻ എത്തി.
വോെട്ടടുപ്പ് അവസാനിക്കേണ്ട ആറ് മണിക്കും മിക്ക ബൂത്തുകളിലും നൂറുകണക്കിനുപേർ നിരനിന്നതോടെ ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. ഇതോടെ പലബൂത്തിലും രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു. റിട്ടെണിങ് ഒാഫിസർമാരുടെ ഡയറിയിലെ അന്തിമവിവരങ്ങൾ ലഭ്യമാകുന്നതോടെ ശതമാനം വീണ്ടും ഉയരും.
ഇതാദ്യമായി പത്തനംതിട്ടയിൽ വോട്ട് പത്ത് ലക്ഷം കടന്നു. ശബരിമല വിഷയം ഏറെ ഉയർന്ന് വന്ന സ്ഥലമായിരുന്നു പത്തനംതിട്ടയിൽ. ഇവിടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ്. അതേസമയം സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. ഇതിൽ എട്ടിടത്ത് 80 ശതമാനം കടന്നു. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ എന്നിടങ്ങളിലാണ് 80 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്നത്.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 74.02 ശതമാനവും കഴിഞ്ഞ നിയമസഭ (2016)-തേദ്ദശ (2015) തെരഞ്ഞെടുപ്പുകളിൽ 77.35 ശതമാനം വീതവുമാണ് രേഖെപ്പടുത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon