ads

banner

Sunday 14 April 2019

author photo

ബംഗളുരു: മുന്‍ ക്രിക്കറ്റ് താരവും കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസിഡറുമായ രാഹുല്‍ ദ്രാവിഡിന് ഇത്തവണ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ സ്ഥലം മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ഇതിന് കാരണം. മനപൂര്‍വ്വം സ്ഥലം മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നത്ല്ല. ആ സമയത്ത് വിദേശയാത്രയിലായിരുന്നു ദ്രാവിഡ്. നേരത്തേ ബംഗളൂരു സെന്റട്രലിലെ ഇന്ദിരാ നഗറിലായിരുന്നു ദ്രാവിഡിന്റെ വോട്ട്. 

എന്നാല്‍ ബംഗളൂരു നോര്‍ത്തില്‍ ഉള്‍പ്പെട്ട മല്ലേശ്വരത്തേക്ക് താമസം മാറിയപ്പോള്‍ പുതിയ സ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ദ്രാവിഡിന്റെ സഹോദരന്‍ അപേക്ഷ നല്‍കിയിരുന്നതുമാണ്. പക്ഷേ, അതിനു ശേഷം മൂന്നു തവണ അന്വേഷണത്തിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ദ്രാവിഡിന്റെ വീട്ടിലെത്തിയെങ്കിലും ആളുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. പഴയ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിനാല്‍ അവിടെയും വോട്ടു ചെയ്യാനാവില്ലെന്നാണ് ഏറെ സങ്കടകരമായ കാര്യം. 18-നാണ് ബംഗളൂരു, സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ പോളിംഗ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement