കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ ബാലിക വിവാഹം നടക്കാത്ത ഏക മണ്ഡലവും ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടക്കാത്ത രാജ്യത്തെ ഏക പാര്‍ലമെന്റ് മണ്ഡലം എറണാകുളമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെയും ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകര്‍ രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ ആരോഗ്യ, പോഷകാഹാരവ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. രാജ്യത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും 18 വയസ്സ് ആകുന്നതിനു മുമ്പ് വിവാഹിതരായ യുവതികളുണ്ടായിരുന്നു.
ബിഹാര്‍ , ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ , ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ ബാലികാവിവാഹത്തിന്റെ അനുപാതം 50 ശതമാനത്തിലേറെയായിരുന്നു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയിലും കേരളത്തിലെ രണ്ടുമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടു. ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് മുന്നില്‍. ഇവിടെ 3.9 ശതമാനം ജനങ്ങളെ ദാരിദ്ര്യം അനുഭവിക്കുന്നുള്ളൂ. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലം പോണ്ടിച്ചേരിയാണ്. 3.4 ശതമാനംമാത്രമാണ് ഇവിടെ ദരിദ്രര്‍. മധ്യപ്രദേശിലെ സത്‌ന മണ്ഡലത്തിലാണ് കൂടുതല്‍ ദരിദ്രരുള്ളത്. ബിഹാറിലെ പാട്ലിപുത്ര, ബംഗാളിലെ ഹുഗ്ലി മണ്ഡലങ്ങളിലെ അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് പരിചരണമേ ലഭിച്ചിട്ടില്ലെന്നും സര്‍വേ പറയുന്നു. രാജ്യത്തെ നയരൂപവത്കരണത്തിന് സര്‍വേ വിവരങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വംനല്‍കിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫ. എസ്.വി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon