കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടക്കാതിരിക്കാനായി കോഴിക്കോട് ജില്ലാകലക്ടർ സാംബശിവ റാവു ശ്രമിച്ചുവെന്ന ആരോപണവുമായി ബിജെപി ജില്ലാ നേതൃത്വം. മുഖ്യമന്ത്രിക്ക് നൽകിയ പരിഗണന പോലും കലക്ടർ പ്രധാനമന്ത്രിക്ക് നൽകിയില്ലെന്നും പരിപാടിയുടെ കൊടിതോരണങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
പ്രധാനമന്ത്രിയുടെ പരിപാടി പരാജപ്പെടുത്താൻ ശ്രമിച്ച കലക്ടർക്കെതിരെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ജയചന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ വിവേചനം കാണിക്കുന്ന കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കലക്ടർ പല തവണ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ബി.ജെപി ജില്ല പ്രസിഡന്‍റ് ജയചന്ദ്രൻ ആരോപിച്ചു.

This post have 0 komentar
EmoticonEmoticon