ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. മെയ് 19 നു തെരഞ്ഞെടുപ്പ് നടുക്കുന്ന മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകും.
പ്രിയങ്ക സമ്മതിക്കുകയാണെങ്കില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇതിനോടുള്ള പ്രതികരണം. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പല്‍ 3,71,784 വോട്ടുകള്‍ക്കാണ് വാരാണസിയില്‍ നിന്നും മോദി വിജയിച്ചത്. ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളായിരുന്നു മോദിയുടെ മുഖ്യ എതിരാളി. 2,09,238 വോട്ടുകള്‍ മാത്രമാണ് കേജരിവാളിനു നേടാന്‍ സാധിച്ചത്.
എന്നാല്‍ 2014ല്‍ വാരാണസില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. എസ്പിയില്‍നിന്ന് എത്തിയ അജയ് റായിനെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ ഇറക്കിയത്. അജയ് റായ്ക്ക് 75,614 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon