ads

banner

Saturday, 13 April 2019

author photo

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യെ വെ​ല്ലു​വി​ളി​ച്ച്‌ ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍. അ​യ്യപ്പ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ങ്കി​ല്‍ ത​നി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ട്ടെ എ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ വെ​ല്ലു​വി​ളി​ച്ചു. ടീക്കാറാം മീണയെ എ.കെ.ജി സെന്ററിലെ ക്ലാര്‍ക്കിന്റെ പണി എടുക്കാന്‍ അനുവദിക്കില്ലെന്നും അയ്യപ്പനായി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

പിണറായിയുടെ പൊലീസും ടീക്കാറാം മീണയുടെ അധികാരവും ഉപയോഗിച്ച്‌ തൂക്കിലേറ്റുകയാണെങ്കില്‍ ആ രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണ്. അയ്യന്റെ പേരില്‍ വോട്ട് ചോദിക്കില്ല. പക്ഷേ മണ്ഡലകാലവും ശബരിമലയില്‍ ഭക്തരെ പീഡിപ്പിച്ച കാലവും ആചാരലംഘനം നടത്തിയ നിമിഷവും നെഞ്ചു പൊട്ടി നാമം ജപിച്ച അമ്മമാര്‍ മറക്കില്ല. ആ വേദന വീടുകളും തെരുവുകളും തോറും പറയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ടി​ക്കാ​റാം മീ​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു പി​ടി​ക്ക​രു​തെ​ന്നാ​ണു പെ​രു​മാ​റ്റ​ച്ച​ട്ട​മെ​ന്നും അ​ക്കാ​ര്യം വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement