ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതികാരി സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തര സമിതിക്ക് കത്തയച്ചു. കേസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ ആശങ്കയറിയിച്ചാണ് കത്ത് നൽകിയത്. അതേസമയം, സുപ്രീംകോടതി ആഭ്യന്തരസമിതിക്കെതിരെയും പരാതിക്കാരി രംഗത്തെത്തി.
തന്‍റെ ഭാഗം കേള്‍ക്കാതെ വ്യക്തിഹത്യ നടത്തുന്നുവെന്നും പരാതി ഏകപക്ഷീയമായി തള്ളുമോയെന്ന് ആശങ്കയുണ്ടെന്നും കാണിച്ചാണ് യുവതി കത്ത് നൽകിയത്. ഇതിനിടെ, സമിതിയിലെ അംഗമായ ജസ്റ്റിസ് എന്‍ വി രമണക്കെതിരെ പരാതിക്കാരി രംഗത്തെത്തി. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശനാണെന്നും ജ.രമണയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon