കായംകുളത്ത് എഐവൈഎഫ് പ്രവര്‍തത്തകരുടെ നേതൃത്വത്തിൽ കല്ലടയുടെ ബസ് തടഞ്ഞു. ബസ് തടഞ്ഞ് പ്രവർത്തകർ 15 മിനുട്ടോളം മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. പിന്നീട് ജീവനക്കാർക്ക് താക്കീത് നൽകി ബസ് കടത്തി വിട്ടു.
തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
അതേസമയം, യാത്രക്കാരെ മാനസികവും ശാരീരകവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു.
ശനിയാഴ്ച രാത്രി വൈറ്റിലയിൽ കല്ലട ബസിൽ യാത്രക്കാർക്ക് മർദനമേറ്റിരുന്നു. യാത്രക്കിടെ ബസ് കേടായി വഴിയിൽ കിടന്നത് ചോദ്യംചെയ്ത യാത്രക്കാരെയാണ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ച് അവശരാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon