ads

banner

Monday 15 April 2019

author photo

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. 

16 -ാം തീയതി രാവിലെ 10 മണിക്ക് പത്തനാപുരത്തും 11 മണിക്ക് പത്തനംതിട്ടയിലും വൈകിട്ട് 3 മണിക്ക് ആലപ്പുഴയിലും യു.ഡി.എഫ് പ്രചാരണയോഗങ്ങളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

17 ന് രാവിലെ 8.30 ന് കണ്ണൂരിലും തുടര്‍ന്ന് 9.50 ന് വയനാട് ജില്ലയിലെ തിരുനെല്ലിയിലും രാഹുല്‍ ഗാന്ധി എത്തും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ ഗാന്ധി സന്ദർശിക്കും. പിന്നീട് വയനാട് മണ്ഡലത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 11 മണിക്കും ഉച്ചയ്ക്ക് 1.20ന് വയനാട് മണ്ഡലത്തിന്‍റെ ഭാഗങ്ങളായ തിരുവമ്പാടിയിലും 2.40ന് വണ്ടൂരിലും രാഹുല്‍ ഗാന്ധി യു.ഡി.എഫ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വൈകിട്ട് 4.10ന് തൃത്താലയിലും രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement