വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തി വിവാദം വീണ്ടും കുത്തിപൊക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അമേരിക്കയിലേക്ക് കുടിയേറാനായി ഇരുപതിനായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ തയാറായി നില്‍ക്കുകയാണെന്നും ഇവരെ തടയാന്‍ മെക്സിക്കോ തയാറാകണമെന്നും ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കേണ്ടിവരുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon