ads

banner

Thursday, 25 April 2019

author photo

തൃശൂര്‍: കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം എക്‌സൈസ് സംഘത്തിന് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച്‌ രണ്ട് യുവാക്കളെ വാഹനം ഇടിച്ച്‌ വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പേരെയും സി.സി.ടി.വിയുടെ സഹായത്തോടെ കണ്ടെത്തിയ പൊലീസ് ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്ബ് കഞ്ചാവ് വില്‍പന നടത്തിയിരുന്ന വരടിയം മേഖലയിലെ ഒരു സ്ത്രീയെയും മകനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എക്‌സൈസ് പിടികൂടിയത് ശ്യാമും ക്രിസ്റ്റോയുമടങ്ങുന്ന സംഘം ഒറ്റിയത് കൊണ്ടാണെന്ന് സംശയിച്ച അക്രമിസംഘത്തിന്റെ ഭീഷണി പലപ്പോഴും ഉണ്ടായിരുന്നു. കൊലപാതകത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് അമ്മയും മകനുമായി ബന്ധമുണ്ടായിരുന്നു. ആക്രമണ സാദ്ധ്യത മുന്നില്‍ കണ്ട് ശ്യാമിനെ മറ്റൊരിടത്തേക്ക് മാറ്റാനാണ് മുണ്ടത്തിക്കോട് സ്വദേശിയായ ക്രിസ്‌റ്റോ വരടിയത്ത് എത്തിയത്. 

കഴിഞ്ഞദിവസം ശ്യാമിന്റെ വീട്ടില്‍ ഒരു സംഘം ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവ്, ലഹരി സംഘങ്ങളുടെ കേന്ദ്രമായ മേഖലയില്‍ ഗുണ്ടാ സംഘങ്ങളുടെ വരവും പോക്കും ഇടപാടുകളുമെല്ലാം സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.  

കേസുമായി ബന്ധപ്പെട്ട് ചിലര്‍ പൊലീസ് കസ്‌റ്റഡിയാലെന്നും വിവരമുണ്ട്. ഡയമണ്ട്, സഹോദരന്‍ ജിനോ, ജെസോ, എബി, സിജോ, പ്രിന്‍സ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement