വാരാണസി: ബിജെപിയുടെ ശക്തി പ്രകടിപ്പിച്ച് വരാണസിയില്‍ മോദിയുടെ റോഡ് ഷോ. ഉത്തര്‍പ്രദേശിലെ ബാണ്ടയില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് നരേന്ദ്ര മോദി വരാണസിയിലെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. ആറ് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.
ഹിന്ദു ബനാറസ് സര്‍വകലാശാലയുടെ ലങ്ക ഗെയ്റ്റിന് മുന്നില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ദശാശ്വമേധ് ഗട്ടില്‍ അവസാനിക്കും. അവിടെ പ്രത്യേക പൂജയും നടക്കും. 150ഓളം സ്ഥലങ്ങളില്‍ പ്രത്യേക സ്വീകരണങ്ങളും മോദിക്ക് ലഭിച്ചു.
നാളെ രാവിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയും ശേഷം കാല്‍ ഭൈരവ് ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞ ശേഷമായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ അനുഗമിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon