ബെംഗളൂരു : ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ഈ ടീമുകള്‍ തമ്മില്‍. അതായത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലാണ് മത്സരം. കടുത്ത മത്സരമാവും നടക്കുക. കാണികള്‍ ാകാംക്ഷഭരിതരായി കാത്തിരിക്കുകയാണ്. വൈകിട്ട് എട്ടു മണിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന 42ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
കളിച്ച 10 മത്സരങ്ങളില്‍ 7 തോല്‍വിയും, 3 ജയവുമായി പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ബെംഗളൂരു നാലാം ജയം തേടിയാകും ഇന്നിറങ്ങുക. 10 മത്സരങ്ങളില്‍ 5 തോല്‍വിയും, 5 ജയവുമായി അഞ്ചാം സ്ഥാനത്താണ് കിങ്സ് ഇലവന്‍ പഞ്ചാബ്.

This post have 0 komentar
EmoticonEmoticon