ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഉത്തരവാദി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായാരിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി സഖ്യസാധ്യതകള്‍ അടഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി കേജ്രിവാള്‍ രംഗത്തെത്തിയത്.
'ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ട്വിറ്ററിലൂടെ ചോദിക്കണം. ഒരു പക്ഷേ മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ രാഹുല്‍ അതിന്റെ ഉത്തരവാദിയാവും-' കെജ്‌രിവാള്‍ പറഞ്ഞു
രാജ്യത്തിന്റെ ഏകതയെ ബിജെപി വെല്ലുവിളിക്കുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ തടയാന്‍ ഞങ്ങള്‍ എന്തും ചെയ്യും. ഏതു മഹാസഖ്യത്തെയും എഎപി പിന്തുണയ്ക്കും. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ്. ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്. മുസ്ലിം, ഹിന്ദു എന്നത് അതിനുശേഷമേ വരൂ- ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ കേരിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് എ.എ.പി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് എ.എ.പി പിന്മാറിയിരുന്നു. മേയ് പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.
This post have 0 komentar
EmoticonEmoticon