'സദ്ധാം'; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദേശി ഫ്ലിക്ക്സിന്റെ ബാനറില്‍ നവാഗതനായ ഈശ്വര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'സദ്ധാം'. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ പ്രമുഖ ടെക്സ്ടൈല്‍ വ്യവസായിയായ പദ്മയുടെയും കഥയാണ് സദ്ധാം.
വളരെയധികം സാമൂഹിക പ്രസക്തിയുള്ളതും, ആനുകാലികവുമായ ഒരു പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജസ്റ്റിസ് ഈസ് എ റെസ്പോണ്സിബിലിറ്റി (നീതി ഒരു ഉത്തരവാദിത്തമാണ്) എന്നതാണ് ടാഗ്‌ലൈന്‍ . വിഷ്ണു നാരായണന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന സദ്ധാമിന്റെ സംഗീതം ദീപാങ്കുരനാണ്. കൈതപ്രവും, ഡയറക്ടര്‍ ജയരാജ് എന്നിവര്‍ വരികളും. സിനു സാബുവും ജോബി ജോസും രചന നിര്‍വഹിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon