'ഉയരെ'യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതിയെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വതി പല്ലവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാര്‍വതി 'പല്ലവി' എന്ന കഥാപാത്രമായെത്തുമ്പോള്‍ ആസിഫ് അലി 'ഗോവിന്ദാ'യും ടൊവിനോ 'വിശാലാ'യും എത്തുന്നു.ബോബി - സഞ്ജയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എസ്.ക്യൂബ് ഫിലിസും കല്‍പകയും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.
റഫീഖ് അഹമ്മദും ഷോബിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്. മുഖേഷ് മുരളീധരനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon