തിരുവനന്തപുരം: പത്തനംതിട്ട അടൂര്‍ ഏനാത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
വിദ്യാര്‍ഥികളുടെ മരണം അതീവ ദുഃഖകരമാണ്. കല്ലടയാറ്റിലെ തെങ്ങുംപുഴയില്‍ മുങ്ങിമരിച്ച നസിം, അജ്മല്‍, നിയാസ് എന്നീ കുട്ടികളുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അവധിക്കാലം ആഘോഷമാക്കുന്നതിനിടയില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. ദുരന്തനിവാരണ അതോറിറ്റി ഇതിനകം നല്‍കിയ നിര്‍ദേശങ്ങള്‍ പുർണമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon