ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ കേസ്. 'ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരാളായതില്‍ അഭിമാനിക്കുന്നു' എന്ന പരാമര്‍ശത്തിലാണ് നടപടി. പ്രഗ്യാ സിങിനെതിരെ എഫ്.ഐ.ആര്‍ ഇടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ടി.വി 9 നു നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യസിങിന്റെ വിവാദ പരാമര്‍ശം.ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ല എന്നായിരുന്നു പ്രഗ്യാസിങ് താക്കൂറിന്‍റെ പ്രസ്താവന.
ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ച് നോട്ടീസയച്ചു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഞാനവിടെ പോയെന്നും പള്ളി തകര്‍ത്തുവെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ പോകുന്നുവെന്നും ആര്‍ക്കും അതു തടയാനാവില്ലെന്നും പ്രഗ്യാ സിങ് മറുപടി പറഞ്ഞു.

This post have 0 komentar
EmoticonEmoticon