തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഉറപ്പായ യു ഡി എഫ് നുണപ്രചരണവുമായി ഇറങ്ങി കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ, " ബി ജെ പി യെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യും" എന്ന് ഞാൻ പ്രസംഗിച്ചതായി വ്യാഖ്യാനിച്ച് വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം വ്യാജവാർത്തകളുടെ സഹായമില്ലാതെ സത്യസന്ധമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരിക്കലും യു ഡി എഫിന് ഉണ്ടാവില്ലേ എന്ന് കോടിയേരി ചോദിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വോട്ടു ലഭിക്കില്ലെന്ന പേടിയിലാവും ഇപ്പോൾ സ്വന്തം പച്ച കൊടി പോലും പ്രദർശിപ്പിക്കാൻ അനുവാദമില്ലാത്ത മുസ്ലീം ലീഗ് ഇത്തരം വില കുറഞ്ഞ പരിപാടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon