തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകളില്‍ വിജിലന്‍സ് നടത്തിയ റെയഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാര്‍ മദ്യം പുറത്തേക്ക് കടത്തുന്നതായും സര്‍ക്കാരിന്റെ ഫണ്ട് വെട്ടിക്കുന്നതായും വ്യക്തമായി. 70 പേര്‍ക്കെതിരെ നടപടിക്ക് ശുപാശ ചെയ്യും വിജിലന്‍സ് മേധാവി എ.ഡി.ജി.പി അനില്‍ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഓപ്പറേഷന്‍ സ്വീപ്പിന് തുടക്കം കുറിച്ചത്. രാത്രി 8 മണിയോടെ സംസ്ഥാനത്തെ 150ഓളം വിദേശ മദ്യഷോപ്പുകളില്‍ ഒരേ സമയം റയിഡ് നടത്തി. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്താനായത്. പല മദ്യഷോപ്പുകളിലും ജീവനക്കാര്‍ മദ്യം പുറത്തു കടത്തുന്നത് വ്യക്തമായി.
ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും ഷോപ്പുകളിലേക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ജീവനക്കാര്‍ വീതം വച്ചെടുക്കുന്നതും കണ്ടെത്തി. പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്. പ്രത്യക്ഷത്തില്‍ കുറ്റം കണ്ട 70 ജീവനക്കാര്‍ക്ക് എതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. ഇന്നലെ ആരംഭിച്ച റയിഡ് പുലര്‍ച്ചെ 2 മണി വരെ നീണ്ടു. ഇടപാടുകളില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക് നാളെ കൈമാറും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon