ads

banner

Thursday, 25 April 2019

author photo

കൊച്ചി: സംസ്ഥാനത്ത് ചട്ടം ലംഘിച്ച് സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകള്‍ക്ക് എതിരെ നടപടിയുമായി സര്‍ക്കാര്‍. ബസുകളില്‍ സ്പീഡ് ഗവര്‍ണറും ജി.പി.എസും നിര്‍ബന്ധമാക്കി. ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരും. അമിത നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ ചുമതലപ്പെടുത്തി.

ചരക്ക് വാഹനമായി ബസുകളെ മാറ്റാന്‍ അനുവദിക്കില്ല. ഇത് കണ്ടെത്താന്‍ പൊലീസിന്റെയും നിയമവകുപ്പിന്റെയും സഹായം തേടും. സ്പീഡ് ഗവര്‍ണറും ജൂണ്‍ 1 മുതല്‍ ജി.പി.എസും നിര്‍ബന്ധമാക്കി. നിരക്ക് നിശ്ചയിക്കുന്നത് തീരുമാനിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കഴിവതും റദ്ദാക്കരുതെന്ന് കെ.എസ്.ആര്‍.ടി.സിക്കും നിര്‍ദ്ദേശം നല്‍കി.

കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചത്. സ്വകാര്യ ട്രാവല്‍ ബസുകള്‍ പലതും മറ്റ് സംസ്ഥാനങ്ങളിലാണ് റജിസ്ടര്‍ ചെയ്തിട്ടുള്ളത്. ബസ് ബുക്കിഗ് ഏജന്‍സികളെ കൂട്ട് പിടിച്ചാണ് നിയമലംഘനം. അതിനാല്‍ ലൈസന്‍സ് ഇല്ലാത്ത ഏജന്‍സികള്‍ പൂട്ടേണ്ടി വരും. ലൈസന്‍സ് അനുവദിക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരാന്‍ യോഗത്തില്‍ തീരുമാനമായി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement