കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ രാവിലെ ശ്രമിച്ചെങ്കിലും കുരുക്കു മുറുകിയതായി മനസ്സിലായതോടെയാണു തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായത്. പൊലീസ് സുരേഷിന്റെ മൊഴിയെടുക്കുകയാണ്. വിവിധ നിയമലംഘനങ്ങള്‍ക്കു കല്ലടയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല.

This post have 0 komentar
EmoticonEmoticon