ads

banner

Monday, 15 April 2019

author photo

തിരുവനന്തപുരം: ഖാദി തൊഴിലാളികളുടെ മിനിമം വേതന കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ഏഴു കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. നേരത്തെ 21.80 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഈയിനത്തില്‍ 2018-19 സാമ്പത്തികവര്‍ഷം ആകെ 28.80 കോടി രൂപ അനുവദിച്ചു. 13500 ഖാദി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 

പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തൊഴിലാളികള്‍ക്ക് ഉല്‍പ്പാദന ആനുകൂല്യം നല്‍കുന്നതിന് മൂന്നു കോടി രൂപ മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. വേതന കുടിശ്ശികയും ഉല്‍പ്പാദന ആനുകൂല്യവും ഉള്‍പ്പെടെ ഒരൂ തൊഴിലാളിക്ക് പതിനായിരം രൂപയിലധികം ലഭിക്കും. 

2016-17 സാമ്പത്തികവര്‍ഷം മിനിമം വേതനം നല്‍കുന്നതിന് 29.64 കോടി രൂപയും 2017-18 സാമ്പത്തികവര്‍ഷം 24.60 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഖാദി തൊഴിലാളി ക്ഷേമനിധി ആനുകൂല്യമായി സര്‍ക്കാര്‍ അനുവദിച്ച 1.87 കോടി രൂപ മാര്‍ച്ചില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement