ads

banner

Sunday 14 April 2019

author photo

തിരുവനന്തപുരം: ശശി തരൂര്‍ പരാതിപ്പെട്ട വാര്‍ത്തകളോടു പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും പ്രത്യേക ശ്രദ്ധ നല്‍കാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെകൂടി നിയോഗിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. 

എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി ഓരോ നിരീക്ഷകരെ വെച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലം കോണ്‍ഗ്രസിന്റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെ കൂടി അധികം നിരീക്ഷണത്തിന് വെച്ചത്. അല്ലാതെ ഇവിടുത്തെ പ്രചാരണത്തിലെ കുറവുകള്‍ കൊണ്ടല്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement