ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. പിപിലി നിയോജക മണ്ഡലത്തിലെ ബിജെഡി സ്ഥാനാര്‍ത്ഥി പ്രദീപ് മഹാരഥി ആണ് അറസ്റ്റിലായത്. വധശ്രമം, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് മഹാരഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മഹാരഥി തന്‍റെ ഫാം ഹൗസില്‍ വച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
മഹാരഥി വോട്ടര്‍മാര്‍ക്ക് വിരുന്നു സല്‍ക്കാരം നടത്തുന്നുണ്ടെന്നും മദ്യവും പണവും പാരിതോഷികമായി നല്‍കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പതിനഞ്ചംഗ ഉദ്യോഗസ്ഥ സംഘം അന്വേഷണത്തിനായി അവിടെയെത്തിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റാബി നാരായണ പത്ര നേതൃത്വം നല്‍കുന്ന സംഘത്തെ അവിടെവച്ച് ഗുണ്ടകളുടെ സഹായത്തോടെ മഹാരഥി ആക്രമിക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon