മലപ്പുറം: മഴ മൂലം പോളിംഗ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സമ്മദിദാന അവകാശം നിര്‍വഹിക്കാന്‍ രാവിലെ ഏഴിന് മുമ്പ് തന്നെ എത്തിതുടങ്ങിയിരുന്നു. പക്ഷെ കൃത്യസമയത്ത് വോട്ട് എടുപ്പ് നടക്കാത്തതിനാല്‍ ചിലര്‍ തിരിച്ച് മടങ്ങി.
മലപ്പുറം ജില്ലയില്‍ മോക് പോളിങ് മുതല്‍ വലിയ പ്രതിസന്ധിയുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തിയത്. എന്നാല്‍ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗില്‍ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon