ads

banner

Tuesday, 30 April 2019

author photo

തിരുവനന്തപുരം: കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു.

പ്രിസൈഡിഗ് ഓഫീസര്‍മാര്‍ക്ക് മതിയായ പരിശീലനം നല്‍കാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‌വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താന്‍ മത്സരിച്ച വടകരയില്‍ അറുപത് ബൂത്തുകളില്‍ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താന്‍ പരാതി നല്‍കിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്നും മുരളീധരന്‍ പറഞ്ഞു.

കള്ളവോട്ട് പ്രശ്‌നത്തില്‍ സി.പി.എം പ്രതിക്കൂട്ടിലാണെന്നും ഇത് തുറന്ന് പറയാന്‍ അവര്‍ സന്നദ്ധമാകണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും സുധീരന്‍ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement