തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പോസ്റ്റൽ വോട്ട് ക്രമക്കേടിനെ കുറിച്ച് ഇന്‍റലിജൻസ് മേധാവി അന്വേഷിക്കുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പൊലീസിലെ ഇടത് അനുകൂലികൾ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്നാണ് പരാതി.
ഇതിന്‍റെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു പൊലീസുകാരനിട്ട ശബ്‌ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. അസോസിയേഷന്‍റെ ആൾക്കാർ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റൽ വോട്ടുകൾ കളക്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.
താത്പര്യമുള്ളവർക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ് എന്നാണ് ശബ്‌ദ സന്ദേശത്തിൽ പറയുന്നത്. നാളെയും മറ്റന്നാളുമായി പോസ്റ്റൽ വോട്ട് ഏൽപ്പിക്കണം എന്നും സന്ദേശത്തിൽ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon