ads

banner

Tuesday, 30 April 2019

author photo

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി കലാവസ്ഥ വകുപ്പ്. അതിവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയില്‍ നിന്ന് 810 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തി കുറഞ്ഞെങ്കിലും അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാം.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചൊവ്വാഴ്ചയും കേരള, കന്യാകുമാരി തീരത്തും മാന്നാര്‍ കടലിടുക്കിലും മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ന്യൂനമര്‍ദം ബാധകമായ കടല്‍ഭാഗങ്ങളിലും വിലക്കുണ്ട്. കടല്‍ക്ഷോഭത്തനും സാധ്യതയുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement