കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം ഇല്ലാതാകാന്‍ ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം തകര്‍ക്കുക.കോട്ടയത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
പാലത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്‌ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon