സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ നിന്നുള്ള സ്വകാര്യത ഭീഷണി നേരിടാന്‍ ഒരു മൊബൈല്‍ ആപ്പ്. ജംബോ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്റെ ഐഓഎസ് പതിപ്പ് ഉപയോക്താക്കളില്‍ എത്തിത്തുടങ്ങി. അധികം വൈകാതെ ജംബോ ആന്‍ഡ്രോയിഡിലുമെത്തും. ഫെയ്‌സ്ബുക്കിലെ പ്രൈവസി സെറ്റിങ്‌സ് ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനനുസരിച്ച് സ്വയം ക്രമീകരിക്കാനും പഴയ ട്വീറ്റുകള്‍ ഫോണിലേക്ക് സേവ് ചെയ്തതിന് ശേഷം നീക്കം ചെയ്യാനും ഉപയോക്താക്കളുടെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാനും എല്ലാം ജംബോ ആപ്പിന് സാധിക്കും. ഇന്‍സ്റ്റഗ്രാം, ടിന്റര്‍ പോലുള്ള ആപ്ലിക്കേഷനുകളുടെ സെറ്റിങ്‌സ് ക്ലീന്‍ ആക്കാനും ജംബോ ആപ്ലിക്കേഷനിലൂടെ സാധിക്കും.
2015 ല്‍ മൈക്രോ സോഫ്റ്റ് ഏറ്റെടുത്ത സണ്‍റൈസ് കലണ്ടറിന്റെ മുന്‍ സിഇഓ പിയര്‍ വലാഡേ ആണ് ജംബോ ആപ്പിന്റെ സ്രഷ്ടാവ്. ജംബോയിലൂടെ കൈകാര്യം ചെയ്യുന്ന വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് പിയര്‍ വലാഡെ വ്യക്തമാക്കി. ജംബോ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ചോര്‍ത്തുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ഫോണ്‍ അടിസ്ഥാനമാക്കിയാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതായത് ഫോണിന്റെ ഡേറ്റ മുഴുവന്‍ ശേഖരിക്കുന്നത് ഫോണിലാണ്. പുറത്തുള്ള സെര്‍വറുകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടില്ല. എന്നാല്‍ ജംബോ ആപ്പ് ഉദ്ദേശിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുള്ള ടെക്ക് ഭീമന്മാര്‍ സമ്മതിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം ഉപയോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ പരസ്യ വിതരണം നടക്കുന്നത്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ജംബോ ആപ്പിന് വിലക്കേര്‍പ്പെടുത്തിയാല്‍ സ്വകാര്യതയുടെ പേരില്‍ വലിയ തിരിച്ചടി അവര്‍ നേരിടേണ്ടിവരുമെന്ന് പിയര്‍ വലാഡേ പറഞ്ഞു. ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ പകരം സംവിധാനം ഒരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon