കൊച്ചി: ഏവരും കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്ത് പ്രമുഖരായ നേതാക്കള്‍ക്ക് വോട്ട് എവിടെ എന്നറിയാം. പ്രധാനമായും വി.എസ്. അച്യുതാനന്ദന് ആലപ്പുഴ പനയക്കുളങ്ങര ഗവ. ഹൈസ്‌കൂളിലാണ് വോട്ട്.
എന്നാല്‍ എ.കെ. ആന്റണി -തിരുവനന്തപുരം ജഗതി ഹൈസ്‌കൂളിലും, കോടിയേരി ബോലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് യു.പി.സ്‌കൂളിലും,കാനം രാജേന്ദ്രന്‍ കോട്ടയം വാഴൂര്‍ കാനം കൊച്ചുകാഞ്ഞിരപ്പാറ എസ്.വി.ജി. എല്‍.പി.എസിലും വോട്ട് രേഖപ്പെടുത്തും.
അതേസമയം ഉമ്മന്‍ചാണ്ടി-പുതുപ്പള്ളി ജോര്‍ജിന്‍ പബ്ലിക് സ്‌കൂള്‍, പി.എസ്. ശ്രീധരന്‍പിള്ള കോഴിക്കോട് തിരുത്തിയാട് ആശ്വാസകേന്ദ്രത്തിലെ ബൂത്തിലും, രമേശ് ചെന്നിത്തല -ആലപ്പുഴ തൃപ്പെരുംതുറ ഗവ.എച്ച്.എസിലും, കെ.സി. വേണുഗോപാല്‍-ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.എം. സുധീരന്‍-കുന്നുകുഴി യു.പി.എസ്., ഒ. രാജഗോപാല്‍ -ജവഹര്‍ നഗര്‍ എല്‍.പി.എസിലും, വി. മുരളീധരനാകട്ടെ കൊച്ചുള്ളൂര്‍ ദേവസ്വം ഓഫീസിലും വോട്ട് ചെയ്യും. എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടെുപ്പിനെ ഉറ്റുനോക്കുന്നത്.
This post have 0 komentar
EmoticonEmoticon