ads

banner

Tuesday, 23 April 2019

author photo

കൊച്ചി: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഇനി ജനവിധിയുടെ സമയം. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മാവോയിസ്റ്റ് ഭീഷണി നടക്കുന്ന ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയട്ടുണ്ട്. മാത്രമല്ല, 57 കമ്പനി കേന്ദ്ര സേനയെ ആണ് സംസ്ഥാനത്തൊട്ടാകെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം. 

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനും കുടുംബവും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും കുടുംബവും, ചാലക്കുടുയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റും കുടുംബവും, തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും പ്രതീക്ഷകളോടെയാണ് മടക്കം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ പിണറായിയിലെ ആര്‍.സി. അമല സ്‌കൂളില്‍ ഭാര്യ കമലയോടൊപ്പമെത്തി ചൊവ്വാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര ചോമ്പാല എല്‍.പി.എസിലാണ് വോട്ട്. മന്ത്രിമാരും എം.എല്‍.എ.മാരും അവരവരുടെ മണ്ഡലങ്ങളില്‍ വോട്ടുചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനും ഭാര്യ സരസ്വതി സദാശിവത്തിനും ജവഹര്‍നഗര്‍ ഗവ. എല്‍.പി.എസിലാണ് വോട്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍ വോട്ടുരേഖപ്പെടുത്തും.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോള്‍ നടത്തി വോട്ടിങ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കി. എന്നാല്‍ മോക് പോളിനിടെ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച് വരികയാണ്. രാജ്യവ്യാപകമായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിലാണ്. കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടത്-വലത് മുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ.കൂടി പ്രതീക്ഷപ്രകടിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തേത്. പരമാവധി വോട്ടര്‍മാരെ വോട്ട്‌ചെയ്യിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇത് പോളിങ് ശതമാനം കൂടാനിടയാക്കുമെന്നാണ് വിലയിരുത്തല്‍. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement