കണ്ണൂര്‍: കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കണ്ണൂര്‍ ടൌണ്‍ പൊലീസ് കേസെടുത്തത്. വിവാദ പരസ്യം പിന്‍വലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അവഗണിച്ചതിനാണ് കേസ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്കെതിരായ വീഡിയോ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെ'ന്ന തലക്കെട്ടോടെ കെ സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയ പ്രചാരണ വീഡിയോ ആണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്. വീഡിയോ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുകയായിരുന്നു.

This post have 0 komentar
EmoticonEmoticon