ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്ന വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കഴിഞ്ഞ ആഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രകടന പത്രികക്ക് അന്തിമ രൂപം നൽകിയത്. നിരവധി ജനപക്ഷ വാഗ്‌ദാനങ്ങളാകും ഇന്ന് ഡൽഹിയിൽ പുറത്തിറക്കുന്ന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യ ആകർഷണമായി രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച ന്യായ് പദ്ധതി തന്നെയാകും പ്രകടന പത്രികയിൽ ഇടം പിടിക്കുക.
ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ന്യായ്. ന്യായ് പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തും, എത്ര കുടുംബങ്ങൾക്കും വ്യക്തികൾക്കും ഇതിന്‍റെ നേട്ടം കിട്ടും എന്നതടക്കമുള്ള വിവരങ്ങളും ഇന്ന് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പുറത്തുവിടും.
അധികാരത്തിൽ എത്തിയാൽ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകൾ നികത്തും. നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷൻ പുനഃസ്ഥാപിക്കും, ജി.എസ്.ടിയിലെ പോരായ്മകൾ പരിഗണിക്കുന്നതിനുള്ള ബദൽ നിര്‍ദ്ദേശങ്ങൾ, കര്‍ഷകര്‍, തൊഴിലാളികൾ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉണ്ടായേക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon