സഹോദരന്‍ രാഹുല്‍ഗാന്ധിയെ ചേര്‍ത്തുപിടിച്ച് വിശേഷങ്ങള്‍ പറയുന്ന പ്രിയങ്കഗാന്ധിയുടെ വീഡിയോ വൈറലാകുന്നു.ഫെയ്‌സ്ബുക്കിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.എന്താണ് ഒരു നല്ല സഹോദരന്‍ എന്നുവെച്ചാല്‍ എന്താണെന്ന് ഞാന്‍ വിശദമാക്കാം.
ഞാന്‍ ഒരു ചെറിയ ഒരു ഹെലികോപ്റ്ററില്‍ ദൂരയാത്ര ചെയ്യുമ്പോള്‍ സഹോദരി പ്രിയങ്ക ഒരു വലിയ ഹെലികോപ്റ്ററിലാണ് ചെറിയ യാത്ര ചെയ്യുന്നത്. എങ്കിലും എനിക്ക് അവരോട് ഇഷ്ടമാണ്' എന്ന തമാശയോടെ സഹോദരിയെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി പറയുന്നത് ചുറ്റും കൂടിയവരിലും പ്രിയങ്കയിലും ചിരിപടര്‍ത്തി.
ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം. സഹോദരനെ ആശ്ലേഷിച്ചാണ് പ്രിയങ്ക ഗാന്ധി യാത്രയാക്കിയത്. കാണ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ തരംഗമായിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon