ആലപ്പുഴ: ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ചന്ദ്ര ഓയിൽ മിൽസിൽ തീപിടിത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടിത്തത്തിൽ ആളപായമൊന്നുമില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഫാക്‌ടറിയിൽ ഉണ്ടായിരിക്കുന്നത്.
ഫാക്‌ടറിക്ക് വെളിയിൽ നിർത്തിയിട്ടിരുന്ന ലോറിയും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടുത്തമുണ്ടായ ചന്ദ്രാ ഓയിൽ മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. വെളിച്ചെണ്ണ കവറിലാക്കി വിൽക്കുന്ന മില്ലിൽ വിൽപ്പനയ്ക്കായുള്ള വെളിച്ചെണ്ണയും ഒരുപാടുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon