കോഴിക്കോട്: എം.കെ രാഘവനെതിരെ വീണ്ടും പരാതി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എം.കെ. രാഘവന്‍ പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ അഗ്രോ ഇന്‍കോ സൊസൈറ്റിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം.
അഗ്രിന്‍ കോ സൊസൈറ്റിയില്‍ 30 കോടിയോളം രൂപയുടെ ബാധ്യതയുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ നിന്ന് മറച്ചുവെച്ചന്നാണ് സിപിഎമ്മിന്റെ ആരോപണം. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി എ മുഹമ്മദ് റിയാസാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. എന്നാല്‍ നിയമപരമായി ഈ പ്രശ്‌നം തന്നെ ബാധിക്കില്ലെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon