പിതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയ സുന്ദരി, ശരീരത്തിന് നഷ്ടമാകാന്‍ പോകുന്ന ഭംഗിയോ അനുഭവിക്കാന്‍ പോകുന്ന വേദനയോ അവള്‍ക് പ്രശ്നമായിരുന്നില്ല. പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചിട്ടും ഉറച്ച മനസ്സോടെ ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ സ്വന്തം അച്ഛന് വേണ്ടി ജീവിച്ച ഒരു മകള്‍ . പെണ്‍കുട്ടികള്‍ ബാധ്യത ആണെന്ന് കരുതുന്ന സമൂഹത്തില്‍ സ്വന്തം കരളിന്‍റെ 65 ശതമാനം അച്ഛന് നല്‍കുവാന്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പിതാവിന് വേണ്ടി കരള്‍ പകുത്ത് നല്‍കിയ രാഖി ദത്തയെ നിറഞ്ഞ കൈയ്യടികളോടെയാണ് സമൂഹം സ്വീകരിച്ചിരിക്കുന്നത്.
രണ്ട് പെണ്‍മക്കളാണ് രാഖിയുടെ പിതാവിന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പിന്നീട് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ എത്തിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ എന്ന പ്രതിവിധി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചു. എന്നാല്‍ ദാതാവിനെ ലഭിക്കാതെ വന്നതോടെ കരള്‍ പകുത്ത് നല്‍കാം എന്ന ധീരമായ തീരുമാനത്തിലേക്ക് രാഖി എത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്‍റെ ഭംഗി നഷ്ടപ്പെടുമെന്നും മുറിപ്പാടുകളും വേദനയും സഹിക്കേണ്ടി വരുമെന്നും അറിഞ്ഞിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്ന രാഖിയെ അഭിനന്ദിക്കുകയാണ് ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon