തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹിമ മനസിലാക്കി മോദി സംസാരിക്കണമെന്ന് പിണറായി വിജയൻ വിമര്‍ശിച്ചു. ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്നും ശബരിമലയുടെ പേരിൽ കേരളത്തിൽ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടയെന്നും പിണറായി പറഞ്ഞു.
അയ്യപ്പന്‍റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട. ശബരിമലയിൽ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാൻ വേണ്ടിയാണെന്നും പിണറായി വിജയൻ വിമര്‍ശിച്ചു. അക്രമം കാണിക്കാൻ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. ശബരിമലയെ ഉന്നതമായ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ തുടങ്ങിയെന്നും അതിവേഗം ഇത് പൂർത്തിയാക്കുമെന്നും പിണറായി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon