പൊന്നാനി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂര്‍ എംഎല്‍എയായി തുടരില്ല, സ്ഥാനം രാജിവെയ്ക്കുമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് പി വി അന്‍വര്‍. താന്‍ എക്കാലും സി.പി.എം സഹയാത്രികനായി തുടരും. ആരും താന്‍ നിലമ്പൂര്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കുമെന്ന് വിചാരിക്കേണ്ടെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. താന്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് എംഎല്‍എ ആക്കി മാറ്റിയത് സിപിഎമ്മാണ്. അതിനാല്‍ തന്നെ അവരുമായുള്ള ബന്ധം തുടരും. സിപിഎമ്മുമായി അകല്‍ച്ചയിലാണെന്ന് രീതിയിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പരസ്യമായി പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon