വാരാണസി: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനുതകുന്ന നിര്‍ദേശം നല്‍കുന്നതിനിടെയാണ് പ്രധാനമന്ത്രി കേരളത്തെയും ബംഗാളിനെയും പരാമര്‍ശിച്ചത്.
വാരാണസിയില്‍ പ്രവര്‍ത്തകര്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലും ബംഗാളിലുമുള്ള പ്രവര്‍ത്തകര്‍ ജയിലലടയ്ക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. ആ സാഹചര്യം നിങ്ങള്‍ തിരിച്ചറിയണം. മടങ്ങി വരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാരാണസിയിലെ പ്രവര്‍ത്തകര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ നേരിടേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കാശിഘട്ട് മുതല്‍ പോര്‍ബന്ദര്‍ വരെയുമുള്ള ജനങ്ങള്‍ മോദി ഭരണം വീണ്ടും വരണം എന്നാണ് പറയുന്നതെന്നും മികച്ച ഭരണം ഉറപ്പാക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരാണസിയിലെ ഒരു ബൂത്തിലെങ്കിലും പിന്നോക്കം പോയാല്‍ എത്രവലിയ വിജയം ലഭിച്ചാലും തനിക്ക് സന്തോഷിക്കാനാകില്ലെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. വാരാണസിയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെക്കുറിച്ച് നിരീക്ഷകര്‍ പുസ്തകങ്ങള്‍ എഴുതാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്‌ക്കേണ്ടതെന്നും മോദി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon