ads

banner

Thursday, 25 April 2019

author photo

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിന് സംസ്ഥാന കായിക വകുപ്പ് സ്പ്ലാഷ് പദ്ധതി ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം ആദ്യമാണ് പദ്ധതി ആരംഭിക്കുക. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി ആരംഭിക്കുന്നത്. 

തുടക്കത്തില്‍ 5 കേന്ദ്രങ്ങളിലായി 6000 കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കും. ഒരു ബാച്ചിന് അഞ്ച് മാസമാണ് പരിശീലനം. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ 1200 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. 

കാസര്‍കോഡ് ജില്ലയിലെ പാലവയല്‍, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി, തൃശ്ശൂരിലെ ഇരിങ്ങാലക്കുട, ഇടുക്കിയിലെ തൊടുപുഴ, പാലക്കാട്ടെ യാക്കര എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യം പരിശീലനം തുടങ്ങുന്നത്. പിന്നീട് പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. 

നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം മികവ് കാണിക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് വിദഗ്ധ പരിശീലനം നല്‍കും. പുഴകളും കായലുകളും സമ്പന്നമായ നമ്മുടെ സംസ്ഥാനത്ത് മുങ്ങിമരണവും കൂടുതലാണ്. അതിലേറെയും കുട്ടികളാണ്. ഇതിനൊരു പരിഹാരവും സ്പ്ലാഷ് ലക്ഷ്യമിടുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement