കോട്ടയം: ആള് താമസമില്ലാത്ത വീട്ടില്‍ ജോലിക്കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ മറ്റക്കര സ്വദേശി പ്രഭാകരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ, ഇന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ സ്റ്റേഷനിലേക്ക് മാറ്റി മൊഴി രേഖപ്പെടുത്തും. സാമ്ബത്തിക ഇടപാടാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമാനൂര്‍ വിമല ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കട്ടച്ചിറ കടവില്‍ പി ആര് രാജന്റെ ഭാര്യ ഉഷാ കുമാരിയെ (50) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രഭാകരന്. കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം രൂപ പല തവണയായി ഉഷ, പ്രഭാകനില് നിന്ന് വാങ്ങിയിരുന്നു. ഞായറാഴ്ച ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
This post have 0 komentar
EmoticonEmoticon